Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ പൂജകൾക്കായി...

ശബരിമലയിൽ പൂജകൾക്കായി നട ജൂലൈ 11 ന്  തുറക്കും: പുതിയ നവഗ്രഹ പ്രതിഷ്ഠ 13 ന്

ശബരിമല: ശബരിമലയിൽ പൂജകൾക്കായി ജൂലൈ 11 ന് വൈകിട്ട് 5 മണിക്ക് ക്ഷേത്ര നട തുറക്കും. നട  തുറന്ന ശേഷം തന്ത്രി കണ്ഠരര്  രാജീവരുടെ  മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും. സന്നിധാനത്തെ  പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന് നടക്കും. പകൽ 11 നും 12 നും നും  മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക.

ജൂലൈ 12ന് പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ  നടക്കും. പ്രതിഷ്ഠാ ദിനമായ ജൂലൈ 13ന് രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം നടക്കുക.

മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ  ശ്രീകോവിൽ  നിർമ്മിക്കുന്നത്.  നിലവിലുള്ള നവഗ്രഹ  ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം   എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്.  ദർശനം നടത്താൻ ആഗ്രഹിക്കുന്ന  ഭക്തർക്ക്  വെർച്ചൽ ക്യൂ  വഴി  ബുക്ക് ചെയ്യാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുധാകരനെതിരെ പ്രതിഷേധം; വീടിനു പൊലീസ് കാവൽ

ആലപ്പുഴ : പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ പ്രതിഷേധം. സുധാകരന്‍റെ വീടിനു സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. ‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ’...

അർജുൻ ഇനി ഓർമ : സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട് : അർജുൻ ഇനി കണ്ണീരോർമ.കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അർജുന്റെ മൃതദേഹം സംസ്‌കരിച്ചു. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാൻ എത്തിയിരുന്നു.രാവിലെ 11.20ഓടെയാണ് ആരംഭിച്ച സംസ്കാര ചടങ്ങുകള്‍ 11.45ഓടെ പൂര്‍ത്തിയാക്കി.സഹോദരൻ അഭിജിത്ത് അര്‍ജുന്‍റെ ചിതയ്ക്ക്...
- Advertisment -

Most Popular

- Advertisement -