Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeNewsസിഐടിയു പ്രവർത്തകൻ...

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

റാന്നി : പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിൻ (36) കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട 8 പേരും പൊലീസ് കസ്റ്റഡിയിൽ.നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിധുന്‍, അഖില്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. പ്രദേശത്തു നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

കൊലയ്ക്ക് പിന്നിൽ ആർ എസ് എസ്- ബിജെപി പ്രവർത്തകരാണെന്ന് സി പിഎം ജില്ലാ നേതൃത്വം ആരോപിച്ചു.എന്നാൽ കൊലപാതകത്തിന് പിന്നിൽ സിപിഎം ഡി വൈ എഫ് ഐ നേതാക്കൾക്ക് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിരിക്കുന്ന പ്രതികളായ നിഖിലേഷും സുമിത്തും സജീവ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നും കൊലപാതകത്തിലെ സി പി എം പങ്ക് മറച്ചു വയ്ക്കുന്നതിനാണ് സിപിഎം ജില്ലാ സെക്രട്ടറി കൊലപാതക കുറ്റം ബിജെപിയുടെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിച്ചതെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ ആരോപിച്ചു.

അതേസമയം , കൊലപാതക കാരണം രാഷ്ട്രീയ തർക്കമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് ജിതിന് കുത്തേറ്റത്. അക്രമണ സമയത്ത് തടസം പിടിക്കാൻ എത്തിയ ആളാണ് ജിതിൻ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു

തിരുവല്ല: കുറ്റൂർ പ്രയാറ്റ് - റെയിൽവേ ഗേറ്റ് റോഡിൽ വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു. പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അനാസ്ഥയും കെടുകാര്യസ്തയുമാണ് ഇതിന് കാരണം. റോഡ്...

മഴ : 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു.ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -