Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഫ്രാൻസിസ് മാർപാപ്പയുടെ...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് : രാജ്യത്ത് ഇന്ന് ദുഃഖാചരണം

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്.ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. പ്രാർഥനകൾക്കുശേഷം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽനിന്ന് വിലാപയാത്രയായി മൃതശരീരം സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.

മൂന്നുദിവസമായി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തുടർന്ന പൊതുദർശനം വെള്ളിയാഴ്ച്ച രാത്രി എട്ടു മണിയോടെ പൂർത്തിയായി.ഭാരതത്തിന് വേണ്ടി രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.മറ്റു ലോകനേതാക്കൾക്കൊപ്പം ഇന്നത്തെ സംസ്‌കാര ചടങ്ങുകളിലും രാഷ്‌ട്രപതി പങ്കെടുക്കും.കേന്ദ്രമന്ത്രി കിരൺ റിജജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും വത്തിക്കാനിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു

കൊല്ലം : കൊല്ലം പുത്തൂരിൽ ലൈൻ അറ്റകുറ്റപണിക്കിടെ ഉണ്ടായ അപകടത്തിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു.ശാസ്താംകോട്ട സ്വദേശി പ്രദീപാണ് മരിച്ചത് .രാവിലെയായിരുന്നു സംഭവം.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

എൻഎസ്എസ് നേതൃത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു   പെരുന്നയിലേയ്ക്ക് പദയാത്രയും മന്നം സമാധിയിൽ പുഷ്‌പാർച്ചനയും

കോട്ടയം : സമുദായ അന്തകരും അഴിമതിക്കാരുമായ എൻഎസ്എസ് നേതൃത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ആലുവ എൻഎസ്എസ് മോചനയാത്രാ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ പെരുന്നയിലേയ്ക്ക് പദയാത്രയും മന്നം സമാധിയിൽ പുഷ്‌പാർച്ചനയും നടത്തുന്നു. ശനിയാഴ്‌ച (18) രാവിലെ 10.30ന്...
- Advertisment -

Most Popular

- Advertisement -