തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻെറ 147-മത് ജന്മദിനാ ഘോഷത്തോട് അനുബന്ധിച്ച് ഇന്ന് (16) വൈകിട്ട് 5 മണി മുതൽ തിരുവല്ല – പത്തനംതിട്ട, തിരുവല്ല-റാന്നി റോഡുകളിൽ പോലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തി.
തിരുവല്ല ഭാഗത്തു നിന്ന് പത്തനംതിട്ട, റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തോട്ടഭാഗം – ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഞാലിക്കണ്ടം, കല്ലൂപ്പാറ പുറമറ്റം വെണ്ണിക്കുളം വഴി പോകണം. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുമ്പനാട് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പഴയകാവ്, ഓതറ ആൽത്തറ ജംഗ്ഷൻ വഴി കുറ്റൂർ, മനയ്ക്കച്ചിറ എത്തി പോകേണ്ടതാണ്. റാന്നി, വെണ്ണിക്കുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുറമറ്റത്തു നിന്നും വലത്ത് തിരിഞ്ഞ് പുതുശ്ശേരി,കല്ലൂപ്പാറ, ഞാലിക്കണ്ടം വഴി പോകേണ്ടതുമാണ്.
പത്തനംതിട്ടയിൽ നിന്നും തിരുവല്ലയിലേക്ക് വരുന്ന ഹെവി വെഹിക്കിൾസ് കോഴഞ്ചേരി തെക്കേമലയിൽ നിന്നു തിരിഞ്ഞ് ചെങ്ങന്നൂർ വഴി തിരുവല്ലയിലേക്ക് പോകേണ്ടതാണ്.