കന്യാകുമാരി : വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസം തുടരുന്നു. കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്.വിവേകാനന്ദ പ്രതിമയിലും ശ്രീരാമകൃഷ്ണ പരമഹംസരുടെ ചിത്രത്തിലും ശാരദാദേവിയുടെ ചിത്രത്തിലും അദ്ദേഹം പുഷ്പാർച്ചന നടത്തി.
നാളെ 3.35-ന് കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് അദ്ദേഹം വാരാണസിയിലേക്ക് പോകും.രണ്ട് മാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ അവസാനിച്ചതോടെയാണ് രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്.