Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsAdoorനാലാം ക്ലാസുകാരിയുടെ...

നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന് സംശയം

അടൂർ : കടമ്പനാട്ട് നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന്  സംശയം.
കടമ്പനാട് ഗണേശ വിലാസം അവന്തികയിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക (8) ഛർദിയും വയറിളക്കവും ബാധിച്ച് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഏപ്രിൽ 30 ന് ആയിരുന്നു അവന്തികയ്ക്ക്  മരണം സംഭവിച്ചത്.

കേടായ ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗമാകാം മരണകാരണമെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ആരോഗ്യ വിഭാഗം അധികൃതർ ഇന്ന് കുട്ടിയുടെ വീട്ടിലെയും സമീപ ഭാഗങ്ങളിലെയും വെള്ളം പരിശോധനയ്ക്ക് ശേഖരിച്ചു.

കുട്ടിയുടെ വീട്ടിലെ മുതിർന്നവർക്കും ഛർദിയും വയറിളക്കവും ബാധിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കുട്ടിയുടെ വീടും പരിസരവും ശുചീകരിച്ചതായി കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാൺമാനില്ല

പന്തളം: ഈ ഫോട്ടോയിൽ കാണുന്ന അനൂപ് കൃഷ്ണൻ (30) ബുധനാഴ്ച (27) രാവിലെ മുതൽ പന്തളം പരിസരത്തു നിന്ന് കാൺമാനില്ല. പന്തളം പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ...

എച്ച്1എന്‍1: ഉടൻ ചികിത്സ തേടണം

പത്തനംതിട്ട : ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായികാണാതെ ഉടന്‍ അടുത്തുള്ളആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സ...
- Advertisment -

Most Popular

- Advertisement -