Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പഭക്തര്‍ക്ക് മികച്ച...

അയ്യപ്പഭക്തര്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും-കെ.ജയകുമാര്‍

ശബരിമല : തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടറും പാഴ്‌സല്‍ ബുക്കിംഗ് സൗകര്യവും ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശബരിമലയിലെത്തുന്ന ഭക്തരുടെ അനുഭവം മികച്ചതാക്കുന്നതിനു്ള്ള ശ്രമമാണ് ദേവസ്വം ബോര്‍ഡ്് ചെയ്യുന്നതെന്ന് കെ.ജയകുമാര്‍ വ്യക്തമാക്കി.

സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകള്‍ക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുക. ഈ പ്രത്യേക കൗണ്ടര്‍ വഴി അയ്യപ്പഭക്തര്‍ക്ക് ‘സ്വാമി പ്രസാദവും’ ‘അരവണ പായസവും’ സ്പീഡ് പോസ്റ്റ് പാര്‍സലായി രാജ്യത്തെവിടെയും അയക്കാന്‍ സാധിക്കും. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും.

ഭക്തര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളില്‍ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ‘സ്വാമി പ്രസാദം’ സ്പീഡ് പോസ്റ്റ് പാര്‍സലായി ബുക്ക് ചെയ്യാം. തീര്‍ത്ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി, ആവശ്യമായ അളവില്‍ പ്രസാദവും അരവണയും ബുക്ക് ചെയ്ത് സുരക്ഷിതമായി വീടുകളിലെത്തിക്കാന്‍ ഈ സംവിധാനം ഭക്തര്‍ക്ക് സഹായകരമാകും.

അരവണയുടെ വിലയും പോസ്റ്റല്‍ ചാര്‍ജും നല്‍കിയും  അരവണ വാങ്ങി നല്‍കിയാല്‍  പോസ്റ്റല്‍ ചാര്‍ജ് മാത്രം നല്‍കിയും  സ്പീഡ് പോസ്റ്റ് അയക്കാനുള്ള സൗകര്യമുണ്ട്.പോസ്റ്റല്‍ സര്‍വീസ് കേരള സര്‍ക്കിള്‍ ഡയറക്ടര്‍ എന്‍.ആര്‍. ഗിരി , സൗത്തേണ്‍ റീജിയന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.എസ്.ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ കൊള്ളയിൽ സി ബി ഐ അന്വേഷണം നടത്തും : അമിത് ഷാ

കൊച്ചി : എൻ ഡി എ അധികാരത്തിൽ വന്നാൽ ശബരിമല സ്വർണ കൊള്ളയിൽ സി ബി ഐ അന്വേഷണം നടത്തി കുറ്റവാളികളെ തുറങ്കിലടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കുന്നത്തുനാടിൽ എൻഡിഎ സ്ഥാനാർഥികളുടെ...

ചേന്ദമംഗലം കൂട്ടക്കൊല : പ്രതി ഋതുവിന്റെ വീട് ആക്രമിച്ച് നാട്ടുകാർ

കൊച്ചി : ചേന്ദമം​ഗലം കൂട്ടക്കൊല കേസിലെ പ്രതിയായ ഋതുവിന്റെ വീട് ആക്രമിച്ച് നാട്ടുകാർ. ഇന്നലെ വൈകുന്നരം ആറ് മണിക്കാണ് സംഭവം.പൊലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരെ മാറ്റിയത .സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വീട്ടിൽ...
- Advertisment -

Most Popular

- Advertisement -