തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍. പ്രതിദിന വേതനം പത്ത് മടങ്ങ് വരെയാണ് കൂട്ടിയത്. നൈപുണ്യം ആവശ്യമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം.
അര്‍ദ്ധ നൈപുണ്യം ആവശ്യമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് 560രൂപയും നൈപുണ്യം ആവശ്യമില്ലാത്ത ജോലികള്‍ക്ക് 530 രൂപയുമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്.
നേരത്തെ നൈപുണ്യം ആവശ്യമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് വര്‍ദ്ധിപ്പിച്ചത്. ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും.






