തിരുവല്ല : FNPO സർക്കിൾ അസിസ്റ്റൻറ് സെക്രട്ടറി ഡോക്ടർ ഗിന്നസ് മാടസാമിയെ പണിമുടക്ക് ദിവസം സിഐടിയു ,എൻഎഫ് പിഇക്കാർ ആക്രമിച്ചതിനെതിരെ FNPO തിരുവല്ല ഡിവിഷൻ നടത്തിയ പ്രതിഷേധ യോഗം മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് റോജി കാട്ടാശ്ശേരി ഉദ്ഘാടനം ചെയ്തു. സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി അജയ് എസ് നായർ, ഡിവിഷൻ സെക്രട്ടറി ജയകുമാർ എം.ഡി, പോസ്റ്റുമാൻ അസിസ്റ്റൻറ് സെക്രട്ടറി അരുൺകുമാർ, NUGDS ഡിവിഷൻ പ്രസിഡൻറ് അശ്വിൻ സുരേഷ് ,NUGDS സർക്കിൾ അസിസ്റ്റൻറ് ട്രഷറർ സർവർ ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.