തിരുവനന്തപുരം : പൂജാ അവധി ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം-മുംബൈ പാതയിൽ റെയിൽവേ പ്രത്യേക തീവണ്ടികൾ ഓടിക്കും. സെപ്റ്റംബർ 25 മുതൽ നവംബർ 29വരെ ഇരുവശത്തേക്കും പത്തുവീതം ട്രെയിനുകളുണ്ടാകും.
01436 ലോകമാന്യതിലക്- തിരുവനന്തപുരം നോർത്ത് വ്യാഴാഴ്ചകളിൽ വൈകീട്ട് നാലിനു പുറപ്പെട്ട് അടുത്ത ദിവസം രാത്രി തിരുവനന്തപുരത്ത് എത്തും. 01464 തിരുവനന്തപുരം നോർത്ത്- ലോകമാന്യതിലക് ശനിയാഴ്ചകളിൽ വൈകീട്ട് 4.20-ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ മുംബൈയിൽ എത്തും.