ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെയും NSS & IQACയുടെയും അഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടന്നു. പ്രിൻസിപ്പാൾ ഡോ. രാജീവ് പലിയൂർ ഉത്ഘാടനം ചെയ്തു. അഭിലാഷ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിജേഷ് വിജയൻ നേതൃത്വം നൽകിയ വിവിധ കലാപരിപാടികൾ അരങ്ങേറി.
മഹാത്മാ ഗാന്ധി, നെഹ്റു, പട്ടേൽ, അരുണ ആസഫ് അലി, ജയപ്രകാശ് നാരായണൻ എന്നിവരുടെ റോൾപ്ലേ നടത്തി. വിജേഷ് വിജയൻ, ഗംഗാജിത്ത്, പാർവതി എച്ച്, ശ്രീലക്ഷ്മി എസ്, സലീന ഈപ്പൻ എന്നിവർ പങ്കെടുത്തു.
ദേശഭക്തിഗാനാലാപനവും നടന്നു. ലൈബ്രറേറിയൻ സുബാഷ് ആർ ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിൻ്റെ ഭാഗമായി ലൈബ്രറിയിലേക്ക് വിദ്യാർത്ഥികളുടെ സംഭാവനയായി നൽകിയ ചരിത്ര, സാഹിത്യ പുസ്തകങ്ങൾ കൈപ്പറ്റി.






