തിരുവനന്തപുരം : ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കില്ല .15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാതെ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.ആരോപണങ്ങളെ തുടർന്ന് രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു.എന്നാൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നതിനാൽ സസ്പെന്‍ഷനിൽ ഒതുക്കുക്കുകയായിരുന്നു.






