പത്തനംതിട്ട : ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനം നടത്തി.പാർട്ടി പ്രവർത്തകരോ മറ്റുള്ളവരോ വിവരം അറിഞ്ഞിരുന്നില്ല. നട തുറന്നപ്പോൾ നിർമാല്യ ദർശനം നടത്തിയ അദ്ദേഹം ഉഷ:പൂജയും കണ്ടു തൊഴുത ശേഷമാണ് മലയിറങ്ങിയത്.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇത്തവണ ഒരു ദിവസം മാത്രമാണ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തത്. സഭയിൽ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദം രാജിവെച്ച എംഎൽഎ ഇപ്പോൾ ലൈംഗികാതിക്രമ പരാതിയിൽ ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം നേരിടുകയാണ്.






