ന്യൂഡൽഹി : ഡിണ്ടിഗല്‍ – ശബരിമല റെയില്‍പാത സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു .ഇക്കാര്യം പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. അങ്കമാലി- ശബരിമല പാതയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ പാത നിര്‍മാണം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.






