Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaമഴ: കുട്ടനാട്...

മഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി: ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ 

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്ത സാഹചര്യത്തിൽ  കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (29) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍

മഴയെത്തുടർന്ന് ജില്ലയിൽ കുട്ടനാട് താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇതോടെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം  അഞ്ചായി. ചെങ്ങന്നൂർ, ചേർത്തല, കുട്ടനാട് താലൂക്കുകളിലായി പ്രവർത്തിക്കുന്ന ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 82 പുരുഷൻമാരും 87 സ്ത്രീകളും 29 കുട്ടികളും ഉൾപ്പെടെ 198 പേരാണ് കഴിയുന്നത്. ചെങ്ങന്നൂർ മൂന്ന് ക്യാമ്പുകളിലായി 43 പേരും ചേർത്തലയിലെ ക്യാമ്പിൽ 24 പേരും കുട്ടനാട്ടിലെ ക്യാമ്പിൽ 131 പേരുമാണ് കഴിയുന്നത്.

പ്രകൃതിക്ഷോഭത്തെ തുടർന്ന് ജില്ലയിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ  മൂന്ന് വീടുകൾ പൂർണമായും 71 വീടുകൾ ഭാഗികമായും തകർന്നു. അമ്പലപ്പുഴ താലൂക്കിൽ രണ്ടു വീടും ചേർത്തല താലൂക്കിൽ ഒരു വീടുമാണ് പൂർണമായി തകർന്നത്. അമ്പലപ്പുഴ – 38, ചേർത്തല – മൂന്ന്, കുട്ടനാട് – ഏഴ്,  മാവേലിക്കര – ഒമ്പത്, കാർത്തികപ്പള്ളി- 10, ചെങ്ങന്നൂർ – നാല് എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകളുടെ താലൂക്ക് തിരിച്ചുള്ള എണ്ണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് : കെ. സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരെയും കുറ്റവിമുക്തരാക്കി

കാസർകോട്‌ : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരെയും കാസർ‌കോട് ജില്ലാ സെഷൻസ് കോടതികുറ്റവിമുക്തരാക്കി .കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ അന്തിമറിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ...

കൊടും ചൂട് : മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന...
- Advertisment -

Most Popular

- Advertisement -