Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓർമ്മപ്പെരുന്നാൾ സമാപിച്ചു

ഓർമ്മപ്പെരുന്നാൾ സമാപിച്ചു

കോട്ടയം:  മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ്  മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നാലാം  ഓർമ്മപ്പെരുന്നാൾ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ രാവിലെ 6.30 ന് പ്രഭാത നമസ്കാരം, 7. 30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ  കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.

ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ ഗീവർഗീസ് മാർ ബർന്നബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. തുടർന്ന് പ്രസംഗം, കബറിങ്കൽ ധൂപ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിച്ചു.

വൈകീട്ട് 4 മണിക്ക് കുന്ദംകുളം ഭദ്രാസനത്തിൽ നിന്നും തെക്കൻ മേഖലയിൽ നിന്നുമുള്ള തീർത്ഥാടകർ മാർ ഏലിയാ കത്തീഡ്രലിൽ സംഗമിച്ച്  ദേവലോകത്തെ കബറിങ്കലേക്ക് കാൽനട തീർത്ഥയാത്ര നടത്തി. അരമനയങ്കണത്തിൽ തീർത്ഥാടകരെ മാനേജർ യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സന്ധ്യാനമസ്ക്കാരത്തിന് പരിശുദ്ധ കാതോലിക്കാബാവായും, മെത്രാപ്പോലീത്താമാരും നേതൃത്വം നൽകി.

ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, പ്രദക്ഷിണവും, ശ്ലൈഹിക വാഴ്വും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തിപരിചയ മേള: കാഴ്ചചപരിമിതർക്കായുള്ള ഒളശ്ശ സ്‌കൂളിന് മികച്ച നേട്ടം

കോട്ടയം : ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ സ്‌പെഷ്യൽ സ്‌കൂൾ വിഭാഗം പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്ത ഒൻപതിനങ്ങളിലും എ ഗ്രേഡ് നേടി കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ ഹൈസ്‌കൂൾ. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ദേവതീർത്ഥ രതീഷ്...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഹോം കമ്പോസ്റ്റ് യൂണിറ്റ് വിതരണം ചെയ്തു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024-2025  വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ  1000 ഗുണഭോക്താക്കൾക്ക് ഹോം കമ്പോസ്റ്റ് യൂണിറ്റ്  വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം...
- Advertisment -

Most Popular

- Advertisement -