പത്തനംതിട്ട : ഓട്ടത്തിനിടയിൽ കേടാകുന്ന കെ.എസ് ആർ ടി സി ബസുകളുടെ പണികൾ വേഗത്തിലാക്കാൻ റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നു. മെക്കാനിക്കൽ ജീവനക്കാർക്ക് ഉപകരണങ്ങളുമായി പെട്ടെന്ന് എത്താൻ 10 മിനിട്രാക്കുകൾ വാങ്ങാൻ കെ എസ് ആർ ടി സി ടെൻഡർ ക്ഷണിച്ചത്. നിലവിൽ സർവീസിനിടെ തകരാറിലാകുന്ന ബസുകൾ അടുത്ത ഡിപ്പോയിൽ വിവരം അറിയിച്ച് മൊബൈൽ വർക്‌ഷോപ്പ് വാൻ എത്തിയാണ് നന്നാക്കുന്നത്.
എന്നാൽ മൊബൈൽ വർക്‌ഷോപ്പ് വാൻ മിക്കതും കാലങ്ങൾ പഴക്കമുള്ളതും, സമയത്ത് ഓടി എത്താൻ കഴിയാത്തതും കാരണം പണികൾ സമയത്ത് ചെയ്ത് തീർക്കാൻ സാധിക്കുന്നില്ല. ഇത് പരിഗണിച്ചാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. ആദ്യമായി സംസ്ഥാനത്ത് 10 ടീം തുടങ്ങാനാണ് കെ എസ് ആർ ടി സി ഉദ്ദേശിക്കുന്നത്. അടിയന്തിര സാഹചര്യത്തിൽ വേണ്ട എല്ലാ ഉപകരണങ്ങളും വാനിൽ ഉണ്ടാകും