Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsദക്ഷിണ കൊറിയയിലെ...

ദക്ഷിണ കൊറിയയിലെ വിമാനാപകടം :179 പേർ മരിച്ചെന്ന് റിപ്പോർട്ട്

സോൾ : ദക്ഷിണ കൊറിയയിൽ മുവാൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ലാൻഡിം​ഗിനിടെ നടന്ന വിമാനാപകടത്തിൽ 179 പേർ മരിച്ചെന്ന് റിപ്പോർട്ട്.181 പേർ വിമാനത്തിൽ ഉണ്ടായിരുന്നു . 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ബാങ്കോക്കില്‍ നിന്ന്പുറപ്പെട്ട ജെജു എയര്‍ വിമാനമാണ് അപകടത്തിൽ പെട്ടത്.175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അപകടം.ലാൻഡിങ്ങിനിടയിൽ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. ലാന്‍ഡിങ് ഗിയര്‍ തകരാറിലതിനെ തുടർന്ന് വിമാനം ക്രാഷ് ലാൻഡിംഗിന് ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു : 3കുട്ടികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : യു പിയിലെ ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് 3 കുട്ടികൾ മരിച്ചു. 5 കുട്ടികൾക്കു പരുക്കേറ്റു.ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം. നിര്‍മാണത്തിലിരുന്ന മതിലിന് സമീപം...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവം:  സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോട്ടയം : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സിദ്ധാര്‍ത്ഥിനെ ഇന്നലെ അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -