തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി റാവാഡ എ.ചന്ദ്രശേഖർ ചുമതലയേറ്റെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്. എഡിജിപി എച്ച്.വെങ്കിടേഷ് പൊലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി.പോലീസ് ആസ്ഥാനത്ത് വെച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ആസ്ഥാനവളപ്പിലുള്ള സ്തൂപത്തിൽ പുഷ്പ ചക്രമർപ്പിച്ചു.കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊലീസ് മേഖലാതല യോഗത്തിൽ ഇന്ന് അദ്ദേഹം പങ്കെടുക്കും.






