Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAdoorതെരുവ് നായ...

തെരുവ് നായ കടിച്ചു: പേവിഷബാധയേറ്റ് അടൂര്‍ സ്വദേശി മരിച്ചു

അടൂർ:തെരുവുനായയുടെ കടിയേറ്റ അടൂർ സ്വദേശി പേവിഷബാധയേറ്റ് മരിച്ചു.അടൂര്‍ വെള്ളക്കുളങ്ങര പരവൂര്‍ കാലായില്‍ പി.എം. സൈമണ്‍(63)ആണ് ഇന്ന് രാവിലെ മരിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആദിക്കാട്ടുകുളങ്ങര ആക്രിക്കടയിൽ ജോലിക്കാരനായ സൈമണിനെ അവിടെ വച്ചാണു നായ കടിച്ചത്.പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ വീട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൈമണിനെ പ്രവേശിപ്പിച്ചു.തുടർന്ന് കഴിഞ്ഞ ബുധനാഴ്ച വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാക്ക്- ഇൻ- ഇന്റർവ്യൂ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000...

കനത്ത മഴ : കോട്ടയത്ത് ഉരുൾപൊട്ടൽ

കോട്ടയം : കനത്ത മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനത്ത്‌ ഉരുൾപൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു.ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്,...
- Advertisment -

Most Popular

- Advertisement -