Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് പോളിങ്...

സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു : ബൂത്തുകളിൽ കനത്ത തിരക്ക്

തിരുവനന്തപുരം: കേരളം പതിനാറാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പോളിങ് ബൂത്തുകളിൽ ജനസാഗരം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ചപോളിംഗാണ് രേഖപ്പെടുത്തുന്നത്.  നഗര-ഗ്രാമ വ്യത്യാസമില്ലാതെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എസ്ഐആർ (Special Intensive Revision) ഇഫക്ട്പ്രകടമാണെന്നും പോളിങ് ശതമാനം ചരിത്രത്തിലാദ്യമായി 80 ശതമാനത്തിന്മുകളിൽഎത്തുമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആകെ 2.71 കോടി വോട്ടർമാരാണ് ഇത്തവണ ജനവിധി നിശ്ചയിക്കുന്നത്.  ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിലെ ഈ വർധനവ് എല്ലാ മുന്നണികളെയും ഒരുപോലെ ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 23 ദിവസം നീണ്ടുനിന്ന ആവേശകരമായ പ്രചാരണത്തിനൊടുവിലാണ് സംസ്ഥാനം ഇന്ന് പോളിങ് ബൂത്തിലെത്തിയത്. വോട്ടർ പട്ടികപുതുക്കിയപ്പോൾ (SIR) ഉൾപ്പെട്ട യുവവോട്ടർമാരുടെ വലിയ പങ്കാളിത്തം പോളിങ് ശതമാനംഉയർത്തുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. വോട്ടെടുപ്പ് സുഗമമാക്കാൻ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കിയിരിക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാകുമാരിയിൽ പ്രധാനമന്ത്രി ധ്യാനത്തിൽ :കനത്ത സുരക്ഷാ

കന്യാകുമാരി : വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസം തുടരുന്നു. കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം...

ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിജയദശമി സമ്മേളനം

തിരുവല്ല: തിരുവല്ലാ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിജയദശമി സമ്മേളനം സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ് ഉത്‌ഘാടനം ചെയ്തു .സ്വാമിമാരായ നിർവ്വിണ്ണാനന്ദ, വീതസ്പൃഹാനന്ദ, യോഗവ്രതാനന്ദ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. മണിപ്പാൽ സർവ്വകലാശാല റിട്ട.ഫൈനാൻസ് മാനേജർ നന്ദകുമാർ...
- Advertisment -

Most Popular

- Advertisement -