Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎം വി...

എം വി ഗോവിന്ദൻ വര്‍ഗവഞ്ചകന്‍; CPIM സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല: ജി സുധാകരന്‍

ആലപ്പുഴ : സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വര്‍ഗവഞ്ചകനെന്ന് ജി സുധാകരന്‍.സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ എം.വി.ഗോവിന്ദന് യോഗ്യതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. വർഗവഞ്ചകനാണെന്ന ഗോവിന്ദന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ .

വര്‍ഗം എന്താണെന്നും വര്‍ഗവഞ്ചകന്‍ എന്താണെന്നും ഗോവിന്ദന് അറിയില്ല. സൈദ്ധാന്തികന്‍ എന്ന അടിസ്ഥാനമില്ലാത്ത ലേബല്‍ മാത്രമാണുള്ളത്. നേതൃത്വത്തിലിരുന്ന് സ്വന്തം പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ആളാണ് ഗോവിന്ദന്‍. ഞാന്‍ സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതോ രാജിവെച്ചതോ അല്ല. മുതലാളി വര്‍ഗത്തിന് സന്തോഷം ഉണ്ടാക്കി സ്വന്തം വര്‍ഗത്തെ വഞ്ചിക്കുന്നയാളാണ് വര്‍ഗ വഞ്ചകന്‍ എങ്കില്‍ എംവി ഗോവിന്ദനാണ് വര്‍ഗവഞ്ചകന്‍ സുധാകരൻ പ്രതികരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കള്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ്...

ശക്തമായ മഴ : 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും...
- Advertisment -

Most Popular

- Advertisement -