Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiഅറസ്റ്റിനുള്ള കാരണം...

അറസ്റ്റിനുള്ള കാരണം വ്യക്തിക്ക് എഴുതി നല്‍കണം : സുപ്രിംകോടതി

ന്യൂഡല്‍ഹി : അറസ്റ്റിനുള്ള കാരണം വ്യക്തിക്ക് എഴുതി നല്‍കണമെന്ന വ്യവസ്ഥ ഇനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ആരെയാണോ അറസ്റ്റ് ചെയ്യുന്നത്, അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍തന്നെ അറസ്റ്റിന്റെ കാരണം എഴുതി നല്‍കണം എന്നും കോടതി വ്യക്തമാക്കി.

മുംബൈയില്‍ ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയെ കൊലപ്പെടുത്തിയ കേസിലാണ് കോടതിയുടെ പരാമര്‍ശം. ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായുടെ കേസിലാണ് വിധി പുറപ്പെടുവിച്ചത്. മുന്‍പ് ഈ വ്യവസ്ഥ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ(പിഎംഎല്‍എ)ത്തിലോ യുഎപിഎ കേസുകളിലോ മാത്രമേ ബാധകമായിരുന്നുള്ളൂ.

എന്നാല്‍, സുപ്രിംകോടതിയുടെ പുതിയ വിധിപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമം (ബിഎന്‍എസ്) പ്രകാരമുള്ള എല്ലാ കേസുകളിലും ഈ നിബന്ധന ഇനി നിര്‍ബന്ധമായിരിക്കും. പ്രതിക്ക് ഉടന്‍തന്നെ കാരണം എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ വാക്കാല്‍ അറിയിക്കണം. അത്തരത്തില്‍ റിമാന്‍ഡിനായി മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുന്നതിന് കുറഞ്ഞത് രണ്ടുമണിക്കൂര്‍ മുന്‍പ് കാരണം എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇല്ലെങ്കില്‍ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാകുമെന്നും വിധിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ വിധി. ഭരണഘടനയിലെ 22(1)ആം അനുച്ഛേദപ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കപ്പെടേണ്ടതെന്നത് വെറും ഔപചാരികതയല്ലെന്നും അത് ഒരു മൗലികാവകാശ സംരക്ഷണമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അറസ്റ്റിന്റെ കാരണം അറിയിക്കാതിരിക്കുക ഭരണഘടനാപരമായ അവകാശലംഘനമാണെന്നും വിധി ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

ആറന്മുള : ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു അദ്ധൃക്ഷത...

കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത

ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത 2025,രാവിലെ 9 മണിക്ക് വാഴപ്പള്ളി  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിന്‍ തലകുളത്തിന്റെ അധ്യക്ഷതയില്‍  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു....
- Advertisment -

Most Popular

- Advertisement -