തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ അനു ജോർജ് പാലുകാച്ചൽ ചടങ്ങു് നിർവഹിച്ചു. ഭക്ഷണ കമ്മിറ്റി ചെയർമാൻ സജി എം മാത്യു അധ്യക്ഷത വഹിച്ചു.
കൗൺസിലർ ലിജു എം സക്കറിയ,ഡി ഇ ഒ എസ്. ഷൈനി, എ ഇ ഒ,വി കെ മിനി കുമാരി, കൺവീനർഎസ്.പ്രേം, വൈസ് ചെയർമാൻമാരായ ഫിലിപ്പ് ജോർജ്, വി ജി കിഷോർ, സി.കെ ചന്ദ്രൻ, കൺവീനർമാരായ ടി എം അൻവർ, ഷിബു ചെപ്പള്ളിൽ അജിത് ഏബ്രഹാം,ജോൺജോയി,ഹാഷിം ടി എച്ച്, റഹ്‌മത്തുള്ള ഖാൻ, ജോസ് മത്തായി, മുഹമ്മദ് അക്ബർ എന്നിവർ പ്രസംഗിച്ചു.
ജില്ലക്കകത്തും പുറത്തും സ്കൂൾ കലോത്സവമടക്കം മേളകൾക്ക് സദ്യവട്ടം ഒരുക്കുന്നതിൽ പേരെടുത്ത ഓമല്ലൂർ അനിൽ ബ്രദേഴ്സ് ആണ് പാചകച്ചുമതല നിർവഹിക്കുന്നത്.