ആലപ്പുഴ : ലഹരിവസ്തുക്കൾ കൈവശം സൂക്ഷിച്ചതിനു അറസ്റ്റ് ചെയ്ത അമ്പലപ്പുഴ റവന്യൂ റിക്കവറി ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ ജി സജേഷ്നെ
സേവനത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു ജില്ലാ കളക്ടര്‍ ഉത്തരവായി.
ഡിസംബർ നാലിന് രാത്രി 8.45 ന് കെ ജി സജേഷ് നെ ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് അഞ്ചിന് കോടതി മുന്‍പാകെ ഹാജരാക്കുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. ഇത് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് ചെയ്യ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെ ജി സജേഷ്നെ സേവനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവായത്.






