Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപുലർച്ചെ മൂന്നു...

പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് പതിവ് : പ്രശ്നപരിഹാരമായി ആർടിഒ  ഉത്തരവ് ഇറക്കി

അടൂർ : പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർ.ഡി.ഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിന്റെ വീടിനു മുകൾനിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തൽസ്ഥാനത്തു നിന്നും മാറ്റാൻ അടൂർ ആർ.ഡി.ഒ. ബി.രാധാകൃഷ്ണൻ നിർദ്ദേശം നൽകിയത്.

പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർ.ഡി.ഒയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരുടേയും ഭാഗം കേട്ട ശേഷം സ്ഥലപരിശോധനയും നടത്തി. കെട്ടിടത്തിന്റെ മുകളിൽ വളർത്തുന്ന കോഴികളുടെ കൂവൽ പ്രായമായതും രോഗാവസ്ഥയിൽ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു.

ഈ സാഹചര്യത്തിൽ അനിൽ കുമാറിന്റെ താമസ വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് ഇവിടെ നിന്നും വീടിന്റെ കിഴക്കുഭാഗത്തായി മാറ്റണമെന്നും ആർ.ഡി.ഒ. ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ നിർദേശം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം:ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ...

ശബരിമലയിൽ മോഹൻലാൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പരസ്യമായത് വിവാദമാകുന്നു : മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ നടൻ മോഹൻലാൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പരസ്യമായത് വിവാദമാകുന്നു. മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരം ശബരിമലയിലെ ദേവസ്വം ജീവനക്കാർ ചോർത്തിയെന്നാണ് മോഹൻലാലിൻ്റെ ആക്ഷേപം. എന്നാൽ വഴിപാട്...
- Advertisment -

Most Popular

- Advertisement -