തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ ഭക്ഷണശാലയിൽ മോഷണം .4 ലക്ഷത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ടത് .ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണ് തടവുകാര്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഭക്ഷണശാലയില്‍ നിന്നു കാണാതായത് .ഭക്ഷണശാലയിലെ മൂന്ന് ദിവസത്തെ കളക്ഷൻ തുകയാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് നിഗമനം .ഭക്ഷണശാലയുടെ താക്കോലെടുത്ത് മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടു പോകുകയായിരുന്നു .താക്കോല്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. ഇവിടുത്തെ സിസിടിവി ക്യാമറകൾ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.






