റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ രാജി വെച്ച ഒഴിവിൽ റൂബി കോശി പ്രസിഡൻ്റാകും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ധാരണപ്രകാരം ആണ് അനിതാ അനിൽകുമാറിൻ്റെ രാജി. പല പഞ്ചായത്തുകളിലും രണ്ടര വർഷം പദവി വീതിച്ചപ്പോൾ റാന്നി പഴവങ്ങാടിയിൽ മൂന്നര വർഷം അനിതാ അനിൽകുമാറിന് ലഭിച്ചു.
ഈ ടേമിൽ ബാക്കിയുള്ള ഒന്നവർഷത്തേ പ്രസിഡൻ്റ് സ്ഥാനമാണ് അഞ്ചാം വാർഡ് മെമ്പർ റൂബി കോശിക്ക് ലഭിക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിലെ ചേത്തക്കൽ വാർഡിലെ മെമ്പറാണ് റൂബി കോശി. ആരോഗ്യ – വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ ബിജി വർഗീസും മുൻ ധാരണ പ്രകാരം രാജി വെച്ചു.