കോട്ടയം : ശബരിമല സ്വർണക്കൊള്ളയിൽ രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താൻ എസ്.ഐ.ടിക്ക് കത്ത് നൽകും. 500 കോടിയുടെ ഇടപാടാണ് നടന്നത്. പുരാവസ്തു കള്ളക്കടത്ത് സംഘത്തിൻറെ ഇടപെടൽ സംബന്ധിച്ച് തനിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. തനിക്ക് നിർണായക വിവരം കൈ മാറിയ ആൾ അത് അന്വേഷണ സംഘത്തിന് നൽകാൻ തയ്യാറാണ്.
ബിജെപിക്കും സിപിഎമ്മിനും ഇടയിലുള്ള ദല്ലാൾ ആണ് ജോൺ ബ്രിട്ടാസ്. കേന്ദ്ര പദ്ധതികൾ നേടിയെടുക്കാനുള്ള സദുദ്ദേശപരമായ ഇടപെടൽ മാത്രമല്ല നടത്തുന്നത്.പി എം ശ്രീ യിൽ ജോൺ ബ്രിട്ടാസ് പാലമായി പ്രവർത്തിച്ചുവന്ന് കേന്ദ്രമന്ത്രിയാണ് വെളിപ്പെടുത്തിയത്.
ശബരിമല സ്വർണ്ണക്കർച്ചയിൽ രാജ്യാന്തര പുരാവസ്തു കള്ളക്കടത്തു സംഘത്തിന് പങ്കുണ്ടോ എന്ന സംശയം ഹൈക്കോടതി തന്നെ പ്രകടിപ്പിച്ചിരുന്നു. ഇത് സത്യമാണെന്നുള്ള സൂചനകളാണ് തനിക്ക് ലഭിച്ചത്..താൻ കെപിസിസി പ്രസിഡണ്ട് ആയിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ 70% സീറ്റുകൾ നേടി ഉജ്വല വിജയം നേടിയിരുന്നു. അത് ഇത്തവണ ആവർത്തിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.






