തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും കണ്ഠരര് മോഹനരുടെയും മൊഴിയെടുത്തു. പ്രാഥമികമായ മൊഴിയെടുപ്പാണ് നടന്നത്.തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്‌ഐടി ഓഫീസില്‍ നേരിട്ടെത്തിയാണ് തന്ത്രിമാർ മൊഴി നൽകിയത് .
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയുമായിരുന്നെന്ന് ഇരുവരും മൊഴി നൽകി. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് കീഴ്ശാന്തിയായി ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ പരിചയം. സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതു പ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് ഇവർ മൊഴി നൽകിയത്.






