കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി .എഫ്ഐആർ അടക്കമുള്ള രേഖകൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു .
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു .എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിശമായി പരിശോധിച്ച ശേഷമാണ് അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം സമയംകൂടി എസ്‌ഐടിയ്ക്ക് ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്






