Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : നിയമസഭയിൽ ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും.സഭ തുടങ്ങിയതോടെ പ്ലക്കാർഡ് ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു . ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.പോറ്റിയെ കേറ്റിയേ എന്ന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനവും പ്രതിപക്ഷ എംഎൽഎമാർ സഭയിൽ പാടി. ഇതോടെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റു.

പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കരുതെന്ന് പറഞ്ഞ് പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് രംഗത്തെത്തി. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു.സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്ന് മന്ത്രിമാരായ ശിവൻകുട്ടിയും വീണ ജോർജും ചോദിച്ചു .ഇതോടെ പ്രതിപക്ഷം ബഹളം വെച്ച് നടുത്തളത്തിലിറങ്ങി. ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം അതീവ ഗുരുതരമായ പ്രശ്നം –  പ്രകാശ് ജാവദേക്കർ

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം അതീവ ഗുരുതരമായ പ്രശ്നമെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കർ. മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 12 മനുഷ്യ ജീവനുകളാണ് വന്യമൃഗ ആക്രമത്തിൽ...

പട്ടയത്തിനുള്ള വരുമാനപരിധി രണ്ടരലക്ഷം ആക്കി ഉയർത്തും -റവന്യൂ മന്ത്രി കെ രാജൻ

ആലപ്പുഴ: പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി നിലവിലെ ഒരു ലക്ഷത്തിൽ നിന്ന് രണ്ടരലക്ഷം രൂപയാക്കി ഉയർത്തുമെന്ന് റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭട്ടതിരി പുരയിടവുമായി ബന്ധപ്പെട്ട നഗരസഭ...
- Advertisment -

Most Popular

- Advertisement -