Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല, മാളികപ്പുറം...

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: പ്രായപരിധി 58 ആയി കുറച്ചു

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ പുതിയ മേൽശാന്തിമാരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി ദേവസ്വം ബോർഡ് 60ൽ നിന്നു 58 ആയി കുറച്ചു. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എസ്എസ്എൽസി. കേരളത്തിൽ ജനിച്ചവരും കേരളീയ ആചാരപ്രകാരം പൂജകളുംതാന്ത്രിക കർമങ്ങളും പഠിച്ചവരുമായ മലയാള ബ്രാഹ്മണരാകണം.

രണ്ടു നേരം തുറക്കുന്നതും 3പൂജകൾ ഉള്ളതും ഭക്തർക്കു ദിവസവും ദർശനം നടത്താവുന്നതുമായ ക്ഷേത്രത്തിൽ 12 വർഷത്തെ സേവനം വേണം. അതിൽ തുടർച്ചയായി 10 വർഷം മേൽശാന്തി ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ തുലാം ഒന്നു മുതൽ 30 ദിവസം സന്നിധാനത്തു ഭജനം ഇരിക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി.

അപേക്ഷ 30നുവൈകിട്ട് 5നു മുൻപ് തിരുവനന്തപുരം നന്തൻകോട് ദേവസ്വം കമ്മിഷണർ ഓഫിസിൽ ലഭിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട് : കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ.മലപ്പുറം ഈശ്വരമം​ഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്കു പോകുന്ന...

നീർവിളാകം റോഡിന് പുതിയ ടെണ്ടർ വിജ്ഞാപനമായി

ആറന്മുള : നീർവിളാകം - പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിന്റെ നീർവിളാകം ഭാഗം ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് പുതിയ ടെൻഡർ വിജ്ഞാപനമായി നീർവിളാകം കുന്നേൽ പടി മുതൽ കുറിച്ചിമുട്ടം കാണിക്കവഞ്ചി വരെയുള്ള...
- Advertisment -

Most Popular

- Advertisement -