പത്തനംതിട്ട: ജില്ലയിൽ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്കായി 43.5 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ടിലെ 17.75 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന റാന്നി മഠത്തുംചാൽ – മുക്കൂട്ടുതറ റോഡിൻറെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ശബരിമല പദ്ധതിയിലൂടെ ഏഴ് റോഡുകളുടെ നവീകരണമാണ് ലക്ഷ്യം. റാന്നി വലിയകാവ് റിസർവ് റോഡിന് 10 കോടി. തിരുവല്ല – കുമ്പഴ റോഡ്, മരുതൂർ കടവ് വൺവേ ട്രാഫിക് റോഡ് എന്നിവയുടെ നവീകരണത്തിന് 10.5 കോടി രൂപയും.
സംസ്ഥാനത്ത് ആകെ 356.97 കോടി രൂപയാണ് ഇത്തവണ ശബരിമല പാക്കേജിൽ അനുവദിച്ചത്. ശബരിമല റോഡുകളുടെ നവീകരണത്തിന് അനുവദിച്ചിട്ടുള്ള ഏറ്റവും വലിയ തുകയാണിത്. പദ്ധതികൾ അനുവദിക്കുന്നതിനോടൊപ്പം അവ പൂർത്തിയാകുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. റോഡുകളുടെ നിർമ്മാണത്തിനും പരിപാലനത്തിനും ഒരേ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വെച്ചൂച്ചിറ, പഴവങ്ങാടി, അങ്ങാടി, കൊറ്റനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 31.263 കിലോമീറ്റർ ദൂരമുള്ളതാണ് മഠത്തുംചാൽ മുക്കൂട്ടുതറ റോഡ്. കനകപ്പലം – മുക്കൂട്ടുതറ, വെച്ചൂച്ചിറ – മന്ദമരുതി, മടത്തുംചാൽ – അങ്ങാടി, റാന്നി ബൈപ്പാസ്, റാന്നി ന്യൂ ബൈപ്പാസ് എന്നിങ്ങനെ അഞ്ചു റോഡുകളുടെ നവീകരണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വെച്ചൂച്ചിറ പോളിടെക്നിക്ക്, വിശ്വ ബ്രഹ്മ ആർട്സ് കോളജ്, പെരുന്തേനരുവി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന റോഡ് റാന്നി വഴി ശബരിമലയിലേക്ക് എത്തുന്നത് തീർത്ഥാടകർക്ക് പമ്പാ റോഡിലേക്ക് എത്തിച്ചേരാനും എളുപ്പമാക്കുന്നതാണ്. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി