കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിലായ പി പി ദിവ്യ ജയിൽമോചിതയായി.നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ജയിൽമോചിതയായ ശേഷം അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സദുദ്ദേശ്യപരമായിട്ടേ താൻ സംസാരിച്ചിട്ടുള്ളെന്നും നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും ദിവ്യ പറഞ്ഞു .അറസ്റ്റിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യ പുറത്തിറങ്ങിയത്.