തിരുവല്ല: ക്രിസ്മസ് വിളംബരത്തിന്റെ ഭാഗമായി സാന്റാ ഹാർമണി – 2024 സന്ദേശ റാലി 18 ന് തിരുവല്ലായിൽ നടക്കും. 2500ൽ അധികം ക്രിസ്മസ് പാപ്പാമാർ സാന്റാ ഹാർമണി സന്ദേശറാലിയിൽ പങ്കെടുക്കും. പൗരാവിയുടെയും, വിവിധ ആതുരാലയങ്ങളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും,വ്യാപാരി വ്യവസായികളുടെയും സംയുക്താതാഭിമുഖ്യത്തിൽ 18 ന് 3.30 ന് രാമൻചിറ ബൈപ്പാസിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രാർത്ഥന ഗാനത്തോടെ സമ്മേളനം ആരംഭിക്കും.
അഡ്വ.മാത്യു ടി.തോമസ്.എം.എൽ എ .സാൻറാ ഹാർമണി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ ഐ.പി.എസ്. സന്ദേശറാലി ഫളാഗ് ഓഫ് ചെയ്യും. ഇരുചക്ര വാഹന റാലി, വിളംബര വാഹനം, റോളർ സ്കേറ്റിങ്ങ്, ക്രിസ്മസ് പാപ്പയെ വഹിക്കുന്ന വില്ല് വണ്ടി, ചെണ്ടമേളം, 4 വരിയിലായി 2500- ലധികം പാപ്പമാരും പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, വാദ്യ മേളങ്ങളുമായി റാലി നഗര മദ്ധ്യത്തിലൂടെ സെൻ്റ് ജോൺസ് കത്തിഡ്രലൽ അങ്കണത്തിൽ എത്തിച്ചേരും.
തിരുവല്ല അതിരൂപതാധ്യക്ഷൻ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.