ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര അവതരിപ്പിക്കുന്ന ടോക് ഷോ – 2024 നേർരേഖ എന്ന ത്രിദിന പരിപാടി മുൻ എം.എൽ.എ.യും പ്രഭാഷകനുമായ വി.റ്റി. ബൽറാം ഉദ്ഘാടനം ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്യുന്ന ജനാധിപത്യ ശൈലി മുറുകെപ്പിടിച്ചതുകൊണ്ടാണ് ഭാരതത്തിന് ഇന്നുകാണുന്ന പുരോഗതി കൈവരിക്കാൻ കഴിഞ്ഞത് .മഹത്തായ ഭരണഘടന മൂല്യങ്ങൾ നിലനിൽക്കുന്ന രാജ്യം ഇന്ന് വിവിധ നിലകളിൽ പിന്നോട്ട് പോവുകയും തെരഞ്ഞെടുക്കപ്പെടുന്ന ഏകാധിപത്യ ശൈലി നിലനിൽക്കുന്ന രാജ്യമായി മാറുകയും ചെയ്യുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ് എന്നും വി.റ്റി. ബൽറാം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, പ്രൊഫഷണൽ ഫോറം പ്രസിഡന്റ് ഡോ. ആൻറണി തോമസ്, സെക്രട്ടറി ആൻറണി ജേക്കബ്, ജേക്കബ് വി. ജി., ഡോ. സന്തോഷ് ജെ. കെ. വി., ഡോ. റെജിമോൾ ജോസഫ്, പ്രോഗ്രാം കൺവീനർ അഡ്വക്കേറ്റ് റോയ് തോമസ്എന്നിവർ പ്രസംഗിച്ചു.






