തിരുവനന്തപുരം : കഴക്കൂട്ടത്തു നിന്ന് കാണാതായ അസംസ്വദേശിയായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ തുടരുന്നു.ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പോലീസും ആര്‍.പി.എഫും തിരച്ചില്‍ നടത്തുകയാണ്. അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്.
പെൺകുട്ടി കന്യാകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം ആരംഭിച്ചു. കുട്ടി കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു.ഇതോടെയാണ് കന്യാകുമാരി കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.കേരള പോലീസിനൊപ്പം തമിഴ്നാട് പൊലീസും വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.