ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബാഘ്പത്തിൽ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.അൻപതോളം പേർക്ക് പരിക്ക് .ജൈനമതസ്ഥരുടെ ലഡു മഹോത്സവം എന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാന്‍ കഴിയാതെ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്നുവീഴുകയായിരുന്നു. ബറൗത്തിലെ ജൈന മതവിശ്വാസികളായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. സംഭവം നടന്നയുടന്‍ പൊലീസും ആംബുലന്‍സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.