ന്യൂഡൽഹി : മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടി തത്കാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി .എസ്എഫ്ഐഒയുടെ തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സിഎംആർഎൽ നൽകിയ ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് മാറ്റി.
കുറ്റപത്രം നൽകിയ ശേഷം കേസ് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ഹൈക്കോടതി ആരാഞ്ഞു. ഹർജി തീർപ്പാകുന്നതുവരെ നടപടി ഉണ്ടാകില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച ബെഞ്ചിന് എസ്എഫ്ഐഒ വാക്കാൽ ഉറപ്പ് നൽകിയിരുന്നതായും ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചുകൊണ്ട് അത് ലംഘിച്ചതായും സിഎംആർഎൽ പരാതിപ്പെട്ടു. എന്നാൽ അങ്ങനെയൊരു കാര്യത്തെ പറ്റി അറിയില്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഈ മാസം 22ന് ഹർജി വീണ്ടും പരിഗണിക്കും.