ബീജിംഗ് : പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. പഹൽഗാം ഭീകരാക്രമണത്തെ സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ഭീകരത ഒരു രാജ്യത്തിന് മാത്രമല്ല, മനുഷ്യരാശിക്കു തന്നെയും വലിയ ഭീഷണിയാണെന്നും ആഗോള സമൂഹം ഈ ഭീഷണിയെ നേരിടുന്നതിൽ ഇരട്ടത്താപ്പ് കാണിക്കരുതെന്നും ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉദ്ഘാടനം ചെയ്ത എസ്‌സിഒ ഉച്ചകോടിയിൽ 20 ലധികം ലോക നേതാക്കൾ പങ്കെടുക്കുന്നുണ്ട്.






