ന്യൂഡൽഹി : 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ ശുഭാംശു ശുക്ലയും ആക്സിയം 4 ദൗത്യസംഘാംഗങ്ങളും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ ഗ്രേസ് പേടകത്തില്‍ പ്രവേശിക്കും .4.35 ന് ബഹിരാകാശ നിലയിൽ നിന്നും പേടകത്തെ വേർപ്പെടുത്തുന്ന പ്രക്രിയയായ അൺഡോക്കിംഗ് നടക്കും. നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിക്ക് പേടകം കാലിഫോർണിയക്കടുത്ത് ശാന്ത സമുദ്രത്തിൽ ഇറങ്ങുമെന്നാണ് നിലവിലെ അറിയിപ്പ്.
ജൂൺ 25 ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് ശുഭാംശു ശുക്ലയും മറ്റു മൂന്നുപേരുമടങ്ങുന്ന സംഘം സംഘം സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിൽ ബഹിരാകാശ ദൗത്യത്തിന് പുറപ്പെട്ടത്.പെഗ്ഗി വിറ്റ്‌സൺ (യുഎസ്), സ്ലാവോസ് ഉസ്‌നൻസ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.