കാസർകോട് : കാസർകോട് പരാതി അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു.സംഭവത്തിൽ മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) അറസ്റ്റിലായി .രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ വെള്ളരിക്കുണ്ട് എസ്ഐ അരുൺ മോഹനനാണ് പ്രതിയുടെ കടിയേറ്റത്.വീട്ടിലെത്തിയ പൊലീസ് സംഘത്തെ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയും ഇത് തടഞ്ഞ എസ്ഐയുടെ വലതു കൈ തണ്ടയിൽ പ്രതി കടിക്കുകയുമായിരുന്നു. പരുക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സതേടി.

പരാതി അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു





