പത്തനംതിട്ട : കുട്ടികളിൽ സാമൂഹികവും സാംസ്കാരികവുമായ ബോധം വളർത്തുവാൻ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ പൊതു സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു പറഞ്ഞു. ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ ക്യാമ്പ് രാജീവ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ എസ് അഫ്സൽ അദ്ധ്യക്ഷത വഹിച്ചു.
പഠനക്ലാസുകൾ, സെമിനാറുകൾ, കുട്ടികളുടെ കലാപരിപാടികൾ , പുസ്തക വിതരണം എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം മാലേത്ത് സരള ദേവി എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി സി സി വൈസ് പ്രസിഡൻ്റ് അഡ്വ എ സുരേഷ് കുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിം കുട്ടി , സ്റ്റേറ്റ് കോ- ഓഡിനേറ്റർ പി ആർ ജോയ്, ഡി സി സി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയൽ, ജില്ലാ കോ ഓഡിനേറ്റർമാരായ മുഹമ്മദ് സാദിഖ്, കെ ജി റെജി, ശില്പ സൂസൻ , മോനി വർഗീസ്, ഫാത്തിമ എസ്, ജോഷ്വ കുളനട, ഏബ്രഹാം എം ജി , സലിം പെരുനാട് കോൺഗ്രസ് നേതാക്കളായ അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പ്രൊഫ. പഴകുളം സുഭാഷ്, സാഹിത്യകാരനായ പ്രീത് ജോർജ്, ഡോ. ശ്രീരാഗ് അശോക് എന്നിവർ ക്ലാസുകൾ നയിച്ചു.