Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസരസ്വതി അമ്മക്ക്...

സരസ്വതി അമ്മക്ക് സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്

കായംകുളം: സംരക്ഷിക്കുവാൻ ആരുമില്ലാത്ത  സരസ്വതി അമ്മക്ക് (76)  ആറാട്ടുപുഴ സാന്ത്വനതീരം സർക്കാർ വയോജന മന്ദിരത്തിൽ  സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്. അന്താരാഷ്ട്ര വയോജന ദിനത്തിലാണ് അഗതിയായ വയോധികക്ക് സംരക്ഷണമേകി നടപടി സ്വീകരിച്ചത്. നിരവധി വർഷങ്ങളായി ഓച്ചിറ പരബ്രഹ്മം ക്ഷേത്ര പരിസരത്ത് താമസിച്ചിരുന്ന സരസ്വതി അമ്മയെ തീർത്തും അവശ നിലയിൽ കഴിഞ്ഞ ആഴ്ചയിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രായാധിക്യവും അനാരോഗ്യവും മൂലം കിടപ്പിലായ സരസ്വതി അമ്മക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ ആവശ്യമായ ചികിത്സ നൽകി. ചികിത്സക്ക് ശേഷം കിടപ്പ് രോഗിയായ സരസ്വതി അമ്മയെ ആശുപത്രിയിൽ നിന്നും ഏറ്റെടുത്ത് സംരക്ഷിക്കുവാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ആശുപത്രി അധികൃതർ വിവരം അറിയിക്കുകയായിരുന്നു.

ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേതൃത്വത്തിലുള്ള സാമൂഹ്യനീതി വകുപ്പ് ജീവനക്കാർ ആശുപത്രിയിൽ എത്തി സരസ്വതി അമ്മയെ സന്ദർശിച്ച് പ്രയാസകരമായ സാഹചര്യം ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിലുള്ള ആറാട്ടുപ്പുഴയിലെ സർക്കാർ വയോജന മന്ദിരത്തിലേക്ക്  മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. മുഴുവൻ സമയം നേഴ്സിംഗ് സേവനവും പാലിയേറ്റീവ് കെയറും ലഭ്യമാകുന്ന കിടപ്പ് രോഗികൾക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ വയോജന മന്ദിരമാണ്  സാമൂഹ്യനീതി വകുപ്പിൻ്റെ  കീഴിൽ ആറാട്ടുപുഴയിൽ പ്രവർത്തിക്കുന്നത്.

വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസർ അബീൻ എ.ഒ, ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ഷാജി, സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് ദീപു.എം.എൻ,  ജീവനക്കാരായ ഷംല, നസീമ, തെരേസ സെബാസ്റ്റ്യൻ, സജീർ,ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീകുമാർ, എൽ.എസ്.രജീഷ് എന്നിവർ നേതൃത്ത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മല്ലപ്പള്ളിയിൽ കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ് 19 ന്

മല്ലപ്പള്ളി: ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുളള സർവീസ് ക്യാമ്പ് നവംബർ-19 ന് രാവിലെ 10 മുതൽ 5 വരെ മല്ലപ്പള്ളി കൃഷിഭവനിൽ നടക്കും. ആവശ്യക്കാർ നവംബർ 3 ന് മുൻപായി അറിയിക്കണമെന്ന് കല്ലൂപ്പാറ...

എന്റെ കേരളം സെമിനാര്‍ : മാലിന്യസംസ്കരണത്തോടുള്ള സമീപനത്തില്‍ മാറ്റം വേണം: ജില്ലാ കളക്ടർ

ആലപ്പുഴ: മാലിന്യസംസ്കരണ രംഗത്ത് വരുംവര്‍ഷം ജില്ലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നും മാലിന്യസംസ്കരണത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വരേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം...
- Advertisment -

Most Popular

- Advertisement -