സോൾ : ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം രാജ്യത്തു പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ് . പ്രസിഡന്റിനെ കസ്റ്റഡിയിലെടുക്കാനും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചില്‍ നടത്താനും സോള്‍ വെസ്റ്റേണ്‍ ഡിസ്ട്രിക്ട് കോടതി വാറന്റ് പുറത്തിറക്കിയിരുന്നു.അറസ്റ്റിനെത്തിയ ഉദ്യോഗസ്ഥരെ യോളിന്റെ വസതിക്കു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും അറസ്റ്റ് നടപ്പാക്കുകയായിരുന്നു .ജനുവരി 3ന് യോളിനെ അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചിരുന്നില്ല.ഡിസംബര്‍ 14-ന് നടന്ന ഇംപീച്ച്‌മെന്റ് വോട്ടെടുപ്പിനെ തുടര്‍ന്ന് യോളിന്റെ അധികാരങ്ങള്‍ താത്കാലികമായി റദ്ദാക്കിയിരുന്നു.