ചെന്നൈ: പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ – തിരുവനന്തപുരം, ട്രെയിൻ നമ്പർ 06075 ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ സർവീസ് സെപ്റ്റംബർ 30 ചൊവ്വാഴ്ച രാത്രി 22.15 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 02.05 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
തിരുവനന്തപുരം – ചെന്നൈ, മടക്ക ട്രെയിനായ 06076 തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്മോർ സ്പെഷ്യൽ സർവീസ് 2025 ഒക്ടോബർ 05 ഞായറാഴ്ച 16.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 10.30 ന് ചെന്നൈ എഗ്മോറിൽ എത്തിച്ചേരും. (1 സർവീസ് മാത്രം).






