Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീകുമാര  ഗുരുദേവൻ ...

ശ്രീകുമാര  ഗുരുദേവൻ  അന്ധകാരത്തിൽ നിന്നും ആധുനികതയിലേയ്ക്ക് നയിച്ച മഹാത്മാവ് – മന്ത്രി വീണാ ജോർജ്ജ്

തിരുവല്ല : ഒരു ജനതയെ  അന്ധകാരത്തിൽ നിന്നും ആധുനികതയിലേയ്ക്ക് നയിച്ച മഹാത്മാവായിരുന്നു ശ്രീകുമാര ഗുരുദേവനെന്ന് മന്ത്രി വീണാ ജോർജ്ജ്. കേരളത്തിൽ  നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ തച്ചുടച്ചു കൊണ്ട് അന്ന് നിലനിന്നിരുന്ന വ്യവസ്ഥിതിയോട് പടപൊരുതി തൻ്റെ ജനതയെ വെളിച്ചത്തിലേയ്ക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് ഗുരുദേവൻ ചെയ്തത്. ഗുരുദേവ ജന്മദിനം അവധിയായി പ്രഖ്യാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തി. പാരതന്ത്ര്യത്തിൽ നിന്നും സ്വാതന്ത്ര്യത്തിൻ്റെ മുഖ്യധാരണയിലേയ്ക്ക് അടിസ്ഥാന ജനതയെ കൈപ്പിടിച്ചുയർത്തിയ മഹാത്മാവായിരുന്നു ഗുരുദേവനെന്ന് അദ്ദേഹം പറഞ്ഞു.

കേരള നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആൻ്റോ ആൻ്റണി എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. എം.എൽ.എമാരായ അഡ്വ. പ്രമോദ് നാരായൺ, സി.കെ. ആശ , ആർ.ജെ.ഡി സെക്രട്ടറി ജനറൽ ഡോ. വർഗ്ഗീസ് ജോർജ്, ഗുരുകുല ഉപദേഷ്ടാവ് ഒ.ഡി. വിജയൻ, ഡി.സി.സി പ്രസിഡൻ്റ്  സതീഷ് കൊച്ചുപറമ്പിൽ,  കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഢറേഷൻ വൈസ് പ്രസിഡന്റ് ജോർജ്  മാമ്മൻ കൊണ്ടൂർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അംഗം അഡ്വ.സുധീഷ് വെൺപാല, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ജിജി മാത്യൂ, കെ.പി.എം സ് ജനറൽ സെക്രട്ടറി കെ.എ തങ്കപ്പൻ, ബി.എസ്.പി സംസ്ഥാന കോ -ഓർഡിനേറ്റർ പി.കെ. സുബ്രമണ്യൻ, ദലിത് സമുദായ മുന്നണി സെക്രട്ടറി ബിജോയ് ഡേവിഡ്, ഇത്തിത്താനം ശാഖാ സെക്രട്ടറി ആർ. രാജേഷ്,  വർക്കിംഗ് കമ്മറ്റിയംഗം സന്തോഷ് കരിമല, സഭാ ജനറൽ സെക്രട്ടറി റ്റി.കെ. അനീഷ്,  ട്രഷറർ ആർ. ആർ. വിശ്വകുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു.പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് ഇന്ന് രാവിലെ മരിച്ചത്.തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് പെരിഞ്ഞനം...

Kerala Lotteries Result 13-06-2025 Suvarna Keralam SK-7

1st Prize Rs.1,00,00,000/- RL 493021 (IRINJALAKKUDA) Consolation Prize Rs.5,000/- RA 493021 RB 493021 RC 493021 RD 493021 RE 493021 RF 493021 RG 493021 RH 493021 RJ 493021...
- Advertisment -

Most Popular

- Advertisement -