തിരുവല്ല : അറുപത്തൊന്നാം തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം ആഘോഷപൂർവ്വം മുറിയായ്ക്കര നെട്ടായത്തിൽ നടന്നു. നറുക്ക് കിട്ടിയ കീഴ് വന്മഴി പള്ളിയോടത്തിൽ ഭഗവാൻ്റെ തിടമ്പ് ഏറ്റി അടിച്ചിക്കാവ് കടവു വരെ ഘോഷയാത്ര നടത്തി . ജില്ല പഞ്ചായത്ത് മെമ്പർ വത്സലാ മോഹൻ വള്ളംകളി ഉൽഘാടനം ചെയ്തു വി.വിമൽ കുമാർ, ശശികുമാർ, മുരളി ഹരിശ്രീ, ജയരാമൻ, തങ്കക്കുട്ടൻ, കലാരമേശ്, ഷൈലജ രഘുനാഥ് എന്നിവർ സംസാരിച്ചു.