ആലപ്പുഴ : കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതി ക്ഷേത്രത്തിൽ ദിലീപ് വാസവൻ ശ്രീധര വൈദികമഠത്തിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന 46-ാമതു ശ്രീമദ് ഭാഗവത സപ്താഹം ശ്രീവല്ലഭേശ്വര മതപാഠശാലാധ്യാപകൻ മോഹനകുമാർ കണിയാന്തറ ഭദ്രദീപം തെളിച്ചു് ഉദ്ഘാടനം ചെയ്‌തു . ബിജു പട്ടാഴി, അഭിലാഷ് ശൂരനാട് എന്നിവരാണു് യജ്ഞ പൗരാണികർ.
ക്ഷേത്രം മേൽശാന്തി അനീഷ് ശാന്തി വിഗ്രഹപ്രതിഷ്ഠ നടത്തി. വിജയപ്പൻ ആലിൻചുവട് ഗ്രന്ഥസമർപ്പണം നടത്തി. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡൻ്റ് ഹരിക്കുട്ടൻ പളളിത്തറ ആചാര്യവരണം നിർവഹിച്ചു. സെക്രട്ടറി പി എം ശ്രീജിത്തു് നെല്പറ സമർപ്പണം നടത്തി.
സപ്താഹം മെയ് 18 ശനിയാഴ്ച വൈകുന്നേരം 3 നു് അവഭൃതസ്നാനത്തോടെ സമാപിക്കും.